Trending

നടപ്പാത കൈയേറി വഴിയോര കച്ചവടക്കാർ നടക്കാനിടമില്ലാതെ കാൽനട യാത്രക്കാർ


ബാലുശ്ശേരി: നടപ്പാതകളും റോഡിൻ്റെ ഇരുവശങ്ങളും കൈയേറി വഴിയോര കച്ചവടക്കാർ. നടക്കാനിടമില്ലാതെ കാൽ നടയാത്രക്കാരും വാഹനമോടിക്കാൻ കഴിയാതെ ഡ്രൈവർമാരും ബുദ്ധിമുട്ടുന്നു. കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാന പാതയിൽ മിക്കയിടത്തും വഴിയോര കച്ചവടമുണ്ടെങ്കിലും കരുമലയിൽ പെട്രോൾ പമ്പിന് മുൻവശമായതിനാൽ മിക്കപ്പോഴും ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. ഇവിടെയാണ് റോഡും നടപ്പാതയും കൈയേറി കച്ചവടം പൊടിപൊടിക്കുന്നത്. ഇതോടെ ഗതാഗതക്കുരുക്കും അപകട സാദ്ധ്യതയും ഏറെയായി.

കരുമല ബാങ്കിന് സമീപം ഒരു വർഷം മുമ്പ് പ്രദേശത്തെ വീട്ടമ്മ വാഹന അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. കൂടാതെ 400 മീറ്റർ അകലെ കരുമല വളവിൽ രണ്ട് വർഷത്തിനിടയിൽ 72 അപകടങ്ങളിൽ 4 മരണം ഉൾപ്പെടെ 100ൽ പരം അളുകൾക്ക് അപകടങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇത്രയും അപകടവും അപകട മരണങ്ങളുമുണ്ടായിട്ടും അപകട മേഖലയായ കരുമല ഭാഗത്തെ നടപ്പാതയും റോഡും കൈയേറി കച്ചവടം ചെയ്യുന്നവർക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 

കച്ചവട സാധനങ്ങൾ റോഡിലേയ്ക്ക് തള്ളി നില്ക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങളിലും കാറുകളിലും മറ്റും വരുന്നവർ വാഹനം റോഡിൽ തന്നെ നിർത്തി സാധനങ്ങൾ വാങ്ങുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഈ വിഷയത്തിൽ അധികാരികൾ ഉചിതമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

Post a Comment

Previous Post Next Post