Trending

കുന്ദമംഗലം സ്വദേശിയായ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


മലപ്പുറം: മലപ്പുറത്ത് കുന്ദമംഗലം സ്വദേശിയായ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നമംഗലം ചൂലൂർ സ്വദേശി സച്ചിനെ (33) ആണ് കോർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പകൽ മുന്നരയോടെയാണ് സംഭവം. മലപ്പുറം മേൽമുറി എംഎസ്പി ക്യാമ്പിലെ ഹവിൽദാറാണ് സച്ചിൻ.

സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് പൊലീസ് പറ‍ഞ്ഞു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

Post a Comment

Previous Post Next Post