താമരശ്ശേരി: താമരശ്ശേരി റന ഗോൾഡ് കവർച്ച കേസിലും നിരവധി മോഷണ കേസുകളിലും പ്രതിയായ ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് പാലം തലക്കൽ നിസാറിന് (25) എതിരെയാണ് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥ ലംഘിച്ചതിന് പോലീസ് കേസെടുത്തത്. കാപ്പ ആക്ട് 15 പ്രകാരം ഉത്തരവ് കൈപ്പറ്റി ആറു മാസക്കാലത്തേക്ക് ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്ന നിബന്ധനയാണ് ഇയാൾ ലംഘിച്ചത്.