കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി മണ്ണംകുണ്ടില്‍ അഭിനവ് (30) ആണ് മരിച്ചത്. വിദേശത്തായിരുന്ന ഇദ്ദേഹം ചികിത്സയ്ക്കായി നാട്ടില്‍ എത്തിയതായിരുന്നു. വടകരയിലെ ആശുപത്രിയില്‍ നിന്നും ചികിത്സയ്ക്കിടെ അണുബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം. അച്ഛന്‍: ബാബു. അമ്മ: അജിത. ഭാര്യ: ശ്വേത. സഹോദരങ്ങള്‍: ആകാശ്, അക്ഷയ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ.