Trending

തൃശൂർ പീച്ചി ഡാം റിസർവോയറിൽ വീണ നാലു പെൺകുട്ടികളിൽ ഒരാൾ മരിച്ചു


തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ നാലു പെൺകുട്ടികളിൽ ഒരാൾ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകളാണ്. തിങ്കളാഴ്ച പുലർച്ചെ 12.37-ന് മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. മൂന്നുപേർ ചികിൽസയിൽ തുടരുകയാണ്. ആൻ ഗ്രേയ്സ് (16), എറിൻ (16), നിമ (12) എന്നിവരാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു ഇവർ. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ചെരിഞ്ഞു നിൽക്കുന്ന പാറയിൽ കാൽവഴുതി ആദ്യം രണ്ടുപേർ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വീണു. ബഹളം വെച്ചതിനെ തുടർന്നാണ് നാട്ടുകാർ രക്ഷയ്‌ക്കെത്തിയത്. ഇവർ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.

Post a Comment

Previous Post Next Post