കട്ടിപ്പാറ: സമ്പൂർണ്ണ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ടിവികളും സൗണ്ട് സിസ്റ്റവും പ്രമുഖ വ്യവസായിയും സിറ്റി മാൾ എംഡിയുമായ വി.ഒ.ടി ഡോ. അബ്ദുറഹ്മാൻ കട്ടിപ്പാറ വെട്ടിഒഴിഞ്ഞ തോട്ടം ജിഎൽപി സ്കൂളിന് സമർപ്പിച്ചു. ഡിജിറ്റൽ യുഗത്തിലേക്ക് ലോകത്തിനൊപ്പം സഞ്ചരിക്കാൻ ജിഎൽപി സ്‌കൂളിന് കഴിയട്ടെയെന്ന ആശംസയോടൊപ്പം അനുയോജ്യമായ കരിയർ വികസിപ്പിക്കുന്നതിന് വിദ്യാർത്ഥികൾ ശ്രമിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിത ഇസ്മായിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രഡിഡന്റ് ഷംസീർ എ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അഷ്‌റഫ് പി.വി, ജാബിർ വേണാടി, ഷെറീന റഹ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് അഷ്‌റഫ് സ്വാഗതവും മുജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
EDUCATION