Trending

റെക്കോർഡ് നിരക്കിൽ നിന്ന് താഴേക്ക്; സ്വർണത്തിന് നേരിയ ഇടിവ്


കൊച്ചി: സംസ്ഥാനത്ത് സ്വർണം റെക്കോർഡ് വിലയിൽ വ്യാപാരം നടന്ന ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7540 രൂപയും ഒരു പവൻ സ്വർണത്തിന്റെ വില 60320 രൂപയുമായി.18 കാരറ്റ് സ്വർണത്തിനും വിലയിൽ കുറവുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6220 രൂപയും പവന് 80 രൂപ കുറഞ്ഞ് 49760 രൂപയുമാണ് നിരക്ക്. സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയിലും കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 98 രൂപയായി താഴ്ന്നു.

കഴിഞ്ഞ ആഴ്ചയുടെ അവസാനത്തിൽ സ്വർണത്തിന് റെക്കോർഡ് വിലയിലാണ് വ്യാപാരം നടന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7555 രൂപയും, പവന് 60,440 രൂപയുമായിരുന്നു അന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6230 രൂപയും പവന് 49840 രൂപയുമായിരുന്നു. ഈ ദിവസങ്ങളിൽ വെള്ളിയുടെ വില 99 രൂപയിൽ മാറ്റമില്ലാതെ തുടർന്നു. വെള്ളിയാഴ്ച 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു. വെള്ളിയുടെ വിലയിലും ഒരു രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ലെങ്കിലും വെള്ളിയുടെ വിലയിൽ ഒരു രൂപയുടെ കുറവുണ്ടായിരുന്നു. 

സ്വർണ വിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് പല കാരണങ്ങളുമുണ്ട്. അന്തർദേശീയ വിപണിയിലെ സ്വർണത്തിന്റെ വിലയിലുള്ള വ്യതിയാനങ്ങൾ, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച, അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ അസ്ഥിരത, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നു. 

Post a Comment

Previous Post Next Post