കോഴിക്കോട്: കെഎൻഎം ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ എം മുഹമ്മദ് മദനി (79) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
പുളിക്കൽ മദീനത്തുൽ ഉലൂം പ്രിസിപ്പലായി വിരമിച്ച മദനി എടവണ്ണ ജാമിഅ നദ്‌വിയ്യയിൽ പ്രിൻസിപ്പൽ ആയി ജോലി ചെയ്തു. ഐഎസ്എം സെക്രട്ടറിയായിരുന്നു. കോഴിക്കോട് ഖലീഫ മസ്ജിദിൽ ദീർഘകാലം ഖത്തീബ് ആയിരുന്നു. ഇഖ്‌റഅ് മസ്ജിദിലും ഖത്തീബ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.