Trending

മോഷ്ടിച്ച വാഹനവുമായി കൊടുവള്ളി സ്വദേശിയായ യുവാവ് പിടിയിൽ


കോഴിക്കോട്: മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ. കൊടുവള്ളി വാവാട് സ്വദേശി റാക്കിബ് (22) ആണ് പിടിയിലായത്. ഫറോക്ക് ക്രൈം സ്ക്വാഡും നല്ലളം പൊലിസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. റാക്കിബ് നല്ലളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.

കഴിഞ്ഞ നവംബർ മാസം നല്ലളം ഉളിശ്ശേരികുന്ന് സ്വദേശിയായ ഹുദൈവ് റഹ്മാൻ്റെ മോട്ടോർ സൈക്കിൾ വീടിന് സമീപത്ത് നിന്നും മോഷണം പോയിരുന്നു. വാഹനം രണ്ട് ദിവസമായി ഫറോക്ക് നല്ലളം ഭാഗത്ത് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കൂട്ടുപ്രതിയായ നല്ലളം സ്വദേശി അൽത്താഫിനുവേണ്ടി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുണ്ടായിത്തോട് വെച്ചാണ് വാഹനം സഹിതം പ്രതിയെ പിടികൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

Post a Comment

Previous Post Next Post