Trending

സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണ കിരീടം തൃശൂരിന്

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്. ആകെ 1008 പോയിന്റുകളാണ് ജില്ല നേടിയത്. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനം കരസ്തമാക്കി. 1003 പോയിന്റുമായി കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂർ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. 1000 പോയിന്‍റ് നേടിയ കോഴിക്കോട് നാലാമതുണ്ട്. 26 വർഷങ്ങൾക്ക് ശേഷമാണ് ജില്ല കലാകിരീടം ചൂടുന്നത്. 1999ലാണ് ജില്ല അവസാനമായി കപ്പുയർത്തിയത്. ഇത് ജില്ലയുടെ അഞ്ചാമത്തെ കിരീടമാണ്. 1996ലും 1994ലും 1970ലുമാണ് ജില്ല മുമ്പ് വിജയിച്ചിരുന്നത്.

ബി.എസ്.എസ് ഗുരുകുലം പാലക്കാടാണ് ഏറ്റവുമധികം പോയിൻ് നേടിയ സ്‌കൂൾ. 171 പോയിന്റുകളാണ് സ്‌കൂൾ കരസ്തമാക്കിയത്. 116 പോയിന്റുകളുമായി തിരുവനന്തപുരം കാർമെൽ ഹയർ സെക്കന്ററി സ്‌കൂൾ വഴുതക്കാടാണ് രണ്ടാം സ്ഥാനത്ത്. 106 പോയിന്റുകളുമായി എം.ജി.എം.എച്.എസ്.എസ് മാനന്തവാടി, വയനാട് മൂന്നാം സ്ഥാനവും കരസ്തമാക്കി. വൈകീട്ട് അഞ്ചിനാണ് കലോത്സവം സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നടന്മാരായ ആസിഫലി, ടോവിനോ തോമസ് എന്നിവർ മുഖ്യാതിഥികളാകും.

Post a Comment

Previous Post Next Post