Trending

വയനാട്ടിലെ നരഭോജി കടുവയെ കൊന്നാൽ നടപടിയെടുക്കുമെന്ന് മേനക ഗാന്ധി


ന്യൂഡൽഹി: വയനാട്ടിലെ നരഭോജിയായ കടുവയെ വെടിവച്ചു കൊല്ലാനുള്ള കേരളത്തിന്റെ തീരുമാനം നിയമ വിരുദ്ധമാണെന്ന് ബിജെപി നേതാവ് മേനക ഗാന്ധി. ഇത്തരം വിഷയങ്ങളിൽ നിയമവിരുദ്ധമായ പ്രവർത്തനം കേരളത്തിൽ തുടരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതൊന്നും മേനക ഗാന്ധി പറഞ്ഞു. കടുവ വിഷയത്തിൽ കേരളീയരെ കടുത്ത ഭാഷയിൽ ആക്ഷേപിച്ചു കൊണ്ടാണ് മേനകയുടെ പരാമർശം. കടുവയെ കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണ്. കടുവയെ കൊല്ലരുതെന്ന് കേന്ദ്രത്തിന്റെ ഉത്തരവ് നിലവിലുണ്ട്. കടുവയെ പിടികൂടാം, പക്ഷേ കൊല്ലരുതെന്നാണ് നിയമം. ആനയെയും പട്ടിയെയും കടുവയെയും കാട്ടുപന്നിയേയും കൊല്ലാനാണ് കേരളീയർക്ക് ഇഷ്ടമെന്നും മേനക പരിഹസിച്ചു. 

അതേസമയം പഞ്ചാര കൊല്ലി ഭാഗത്ത് കർഫ്യൂ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറു മണിമുതലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ഭരണാധികാരികൾ നിർദ്ദേശം നൽകി. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർത്ഥികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ പുൽപ്പള്ളി മേഖലയിൽ ഇന്ന് കടുവയെ കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു. പുൽപ്പള്ളി കേളക്ക വയലിലാണ് കടുവ സാന്നിധ്യം സ്ഥിരീകരിച്ചത്. സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ പുൽപ്പള്ളിയിൽ എത്തി.

Post a Comment

Previous Post Next Post