തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്കു തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ബാലുശ്ശേരി ബ്ലോക്ക് തല തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2025 ജനുവരി 18 ശനിയാഴ്ച ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും.
എസ്എസ്എൽസി മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവജനങ്ങൾക്ക് മേളയിൽ പങ്കെടുക്കുവാൻ സാധിക്കും. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. ഇരുപതിലധികം കമ്പനികളിൽ നിന്നുള്ള തൊഴിലവസരങ്ങളാണ് മേളയിലൂടെ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നത്. വിശദ വിവരങ്ങൾക്ക് കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
മേളയിൽ പങ്കെടുക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകുക.