Trending

സപ്ലിമെന്ററി പരീക്ഷക്കെത്തിയ വിദ്യാർത്ഥിയുടെ കുത്തേറ്റ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്


മലപ്പുറം: സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിയുടെ കുത്തേറ്റ് നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മരവട്ടം ഗ്രേസ് വാലി കോളേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

കോളേജിലെ ബി.ബി.എ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. അക്രമം അഴിച്ചുവിട്ട മുൻ വിദ്യാർത്ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുൻ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

പരിക്കേറ്റ കുട്ടികൾ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാടാമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post