Trending

ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടറിൽ ശരീരം രണ്ടായി മുറിഞ്ഞു; തൊഴിലാളിക്ക് ദാരുണാന്ത്യം


മലപ്പുറം: ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടറിൽ കുടുങ്ങി ശരീരം രണ്ടായി പിളർന്ന് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഇരുപത്തിരണ്ടുകാരനായ ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് മരിച്ചത്. മലപ്പുറം ആതവനാട്ടിലാണ് അപകടം. 

ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിൻ്റെ വയറിൽ തട്ടുകയായിരുന്നു. തുടർന്ന് ശരീരം രണ്ടായി മുറിയുകയായിരുന്നു. സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരപ്പെടുകയായിരുന്നു. അടുത്ത മാസം സുബ്ഹാൻ്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post