തലയാട്: തലയാട് ടൗണിൽ മലയോര ഹൈവേയുടെ നിർമ്മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നത് വ്യാപാരികൾക്ക് ദുരിതമാകുന്നു. കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മാണ പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. പ്രവൃത്തി നീളുന്നതിനാൽ കച്ചവട സ്ഥാപനങ്ങളിലേക്ക് എത്തിപ്പെടാൻ ആളുകൾ ഏറെ പ്രയാസപ്പെടുകയാണ്. വാഹനങ്ങളും പാർക്ക് ചെയ്യാൻ കഴിയുന്നില്ല. പൊടിപടലം ടൗണിൽ നിറയുന്നതും വ്യാപാരികളെ പ്രയാസത്തിലാക്കുന്നുണ്ട്.