തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടിയുടെ ദേഹത്ത് സ്കൂൾ ബസിന്റെ പിൻചക്രം കയറി ഇറങ്ങി സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മടവൂർ ഗവ.എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു (7) ആണ് മരിച്ചത്.
തിരുവനന്തപുരം മടവൂരിലാണ് ദാരുണ സംഭവം. കുട്ടിയെ വീടിന്റെ മുന്നിൽ ഇറക്കി തിരികെ മുന്നോട്ട് നീങ്ങുന്നതിനിടെയാണ് അപകടം. വീടിനടുത്തെ ഇടവഴിയിൽ ബസിറങ്ങി നടക്കുന്നതിടെ കുട്ടി കാലുവഴുതി വീഴുകയായിരുന്നു. ബസ്സിന്റെ പിൻഭാഗത്തെ ചക്രമാണ് കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങിയത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.