നരിക്കുനി: കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നരിക്കുനി പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാലക്കപ്പറമ്പിൽ ഫൈസൽ ചികിത്സാ ഫണ്ടിലേക്ക് തുക കണ്ടെത്താൻ കോഴിക്കോട്- നരിക്കുനി- താമരശ്ശേരി റൂട്ടുകളിലെ വെസ്റ്റേൺ ഹോളിഡെയ്‌സിന്റെ അഞ്ച് ബസുകൾ ചൊവ്വാഴ്ച സർവീസ് നടത്തി.
നരിക്കുനി ബസ് സ്റ്റാൻഡിൽ കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ അഭിലാഷിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ആന്റണി കാരുണ്യ യാത്രയുടെ ഫ്ളാഗ് ഓഫ് നടത്തി. എഎസ്ഐ സ്വപ്നേഷ്, സിപിഒ. ബിജു, ബസ്സുടമകളായ മുഹമ്മദ് മൻസൂർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം, മെമ്പർ മജീദ്, ബസ് ഓണേഴ്‌സ് കോഡിനേഷൻ അംഗങ്ങളായ ജവാഹർ മോട്ടി, സലീം സുൽത്താൻ എന്നിവർ പങ്കെടുത്തു.