ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴക്ക് സമീപം ചോയിയോട് മകന്‍ അമ്മയെ വെട്ടിക്കൊന്നു. ഇന്ന് ഉച്ച തിരിഞ്ഞാണ് നാടിനെ നടുക്കിയ അരുംകൊല. മയക്കുമരുന്നിന് അടിമയായ മകൻ ആഷിഖ് (25) ആണ് മാതാവ് അടിവാരം 30 ഏക്കർ കായിക്കൽ സുബൈദ (53) യെ വെട്ടിക്കൊന്നത്. സുബൈദയുടെ സഹോദരി ഷക്കീലയുടെ ഈങ്ങാപ്പുഴ ചോയിയോട് ഉള്ള വീട്ടിൽ വെച്ചാണ് സംഭവം.
ബാംഗ്ലൂരിലെ ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ മാതാവിനെ കാണാൻ എത്തിയതായിരുന്നു. ബ്രൈൻ ട്യൂമറിന് ഓപ്പറേഷൻ കഴിഞ്ഞ് സഹോദരിയുടെ വീട്ടിൽ തളർന്നു കിടക്കുകയായിരുന്നു സുബൈദ. ഏക മകനാണ് ആഷിഖ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.