Trending

തിരുവമ്പാടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്


തിരുവമ്പാടി: തിരുവമ്പാടിയില്‍ കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

തിരുവമ്പാടി-കോടഞ്ചേരി റൂട്ടില്‍ തമ്പലമണ്ണയില്‍ പെട്രോള്‍ പമ്പിന്റെ സമീപത്തു വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ മുക്കം കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post