Trending

കാപ്പാട് സ്വദേശിയായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു


കോഴിക്കോട്: കാപ്പാട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മകനെ നഴ്‌സറിയിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോയ യുവാവാണ് കുഴഞ്ഞുവീണ് മരിച്ചത്. കാപ്പാട് കണ്ണങ്കടവ് ഫാത്തിമാസിൽ മുഹമ്മദ് ഫൈജാസ് (29) ആണ് മരിച്ചത്.

കാപ്പാട് കാട്ടിലപീടിക എം.എസ്.എസ് സ്‌കൂളിൽ നഴ്‌സറി ക്ലാസിൽ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടുവരാനായി പോയതായിരുന്നു ഫൈജാസ്. തളർന്നുവീണ ഫൈജാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പുതിയങ്ങാടി കെ.പി വെജിറ്റബിൾ ആൻ്റ് ഫ്രൂട്‌സ് കട നടത്തുന്ന ഫൈസലിന്റെയും കണ്ണങ്കടവ് ഫസീലയുടെയും മകനാണ്. ഭാര്യ: നിഷാന വടകര. മകൻ: മുഹമ്മദ് റയാൻ. സഹോദരങ്ങൾ: ഫാത്തിമ ഫസ്‌ന (ഒപ്ടോമെട്രി കുന്ദമംഗംലം), മുഹമ്മദ് ഫജർ (മൊബൈൽ ടെക്നീഷ്യൻ കോഴിക്കോട്).

Post a Comment

Previous Post Next Post