തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. നേരത്തേ, മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചിരുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.
വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പഠിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി വേതന പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് വിശദമായി പഠിച്ചതിന് ശേഷം അംഗീകരിക്കാമെന്ന് മന്ത്രി ഇന്നു നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ സമരത്തില്‍ നിന്നു പിന്‍മാറിയത്. എല്ലാ മാസത്തെയും വേതനം 15-ാം തീയതിക്ക് മുമ്പ് നല്‍കാമെന്നും ഡിസംബര്‍ മാസത്തെ ശമ്പളം നാളെത്തന്നെ നല്‍കുമെന്നും വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തേ, സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തിയിരുന്നു.