മലപ്പുറം: നിലമ്പൂരിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകൾ ഐറ ബിന്ദ് സമീറാണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് ദാരുണമായ അപകടം. ക്വാര്‍ട്ടേഴ്സിന്റെ ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.