Trending

പേരാമ്പ്രയിൽ തെങ്ങ് മുറിഞ്ഞു വീണ് മദ്ധ്യവയസ്കന് ദാരുണാന്ത്യം


പേരാമ്പ്ര: കക്കാട് തെങ്ങ് മുറിഞ്ഞു വീണ് മധ്യവയസ്‌ക്കന്‍ മരിച്ചു. താനിയുള്ള പറമ്പില്‍ ടി.പി സുരേഷ് (59) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ കൈതക്കലില്‍ വച്ച് തെങ്ങ് മുറിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. തെങ്ങ് മുറിക്കുന്നതിനിടെ ഒരു ഭാഗം മുറിഞ്ഞ് സുരേഷിന്റെ തലയില്‍ വീഴുകയായിരുന്നു. കൂടെയുള്ളവര്‍ ഉടന്‍ തന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം നാളെയായിരിക്കും സംസ്‌കാരം. പരേതരായ കണ്ണന്റെയും മാതയുടെയും മകനാണ്. ഭാര്യ: ശാലിനി. മക്കള്‍: വിശാഖ്, അമല്‍. സഹോദരങ്ങള്‍ നാരായണന്‍, മല്ലിക, ശുഭ, സുനിത.

Post a Comment

Previous Post Next Post