Trending

സ്കൂൾ വാർഷികാഘോഷവും സമ്പൂർണ ഡിജിറ്റലൈസേഷൻ ക്ലാസ്റൂം പദ്ധതി സമർപ്പണവും

നരിക്കുനി: എരവന്നൂർ എഎംഎൽപി സ്കൂൾ തൊണ്ണൂറ്റിയൊന്നാം വാർഷികാഘോഷം ‘കലാരവം 2025' -ന്റെ ഭാഗമായി സമ്പൂർണ ഡിജിറ്റൽ ക്ലാസ്റൂം പദ്ധതി സമർപ്പണം നടത്തി. സ്കൂൾ പിടിഎ മാനേജ്മെന്റ് തുടങ്ങിവെച്ച പദ്ധതിയിലേക്ക് പൂർവ വിദ്യാർത്ഥിയും ഗാമൺ ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് റഫീഖ്, ഡോ.മിൻഹാജ് എന്നിവർ സ്പോൺസർ ചെയ്ത ഐ.ടി ഉപകരണങ്ങൾ സ്കൂൾ പ്രധാനധ്യാപകന് കൈമാറി. 

വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും ഡിജിറ്റൽ ക്ലാസ് റൂം പദ്ധതി പ്രഖ്യാപനവും മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സന്തോഷ് മാസ്റ്റർ നിർവഹിച്ചു. കഴിഞ്ഞ വർഷത്തെ എൽ.എസ്.എസ് നേതാക്കളായ 17 പേർക്ക് കൊടുവള്ളി എ.ഇ.ഒ സി.പി അബ്ദുൽ ഖാദർ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറി പ്രകാശനം കൊടുവള്ളി ബിപിസി വി.എം മെഹറലി നിർവഹിച്ചു. ഈ വർഷത്തെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച അധ്യാപകർക്കും പാചക തൊഴിലാളിക്കും പൂർവ വിദ്യാർത്ഥികൾക്കുമുള്ള ഉപഹാരങ്ങൾ മടവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട്, വാർഡ് മെമ്പർ ബാബു മൂത്തോന എന്നിവർ നൽകി.

സ്കൂൾ മാനേജർ ടി.കുഞ്ഞിമാഹിൻ, മുൻ പ്രധാനധ്യാപകൻ വി.അബ്ദുൽ ഹമീദ്, യു.പി അബ്ദുൽ അസീസ്, പി.ഉമ്മർ, നസീന, സഫ്ന, കെ.ഹസീന, മറിയം ബക്സ് എന്നിവർ ആശംസകൾ അർപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് സജീഷ് കുമാറിന്റെ അധ്യക്ഷതയിൽ പ്രധാനധ്യാപകൻ നാസർ തെക്കെ വളപ്പിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ് സ്വാഗതവും ജമാലുദ്ദീൻ പോലൂർ നന്ദിയും പറഞ്ഞു. അംഗനവാടി കലോത്സവവും, സ്കൂൾ, പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അവതരിപ്പിച്ചു.

Post a Comment

Previous Post Next Post