Trending

കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാൻ രക്ഷിതാക്കളുടെ സമ്മതം വേണം; കരട് പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നതിന് രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കുന്ന ഡിജിറ്റൽ പേഴ്സനൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ് 2023-ന്റെ കരട് രൂപം പുറത്ത്. വെള്ളിയാഴ്ചയാണ് കേന്ദ്രം കരട് രൂപം പുറത്തുവിട്ടത്. MyGov.in. എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങൾക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും മറ്റും പങ്കുവെക്കാമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു.

കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് രക്ഷിതാക്കളിൽ നിന്ന് ആവശ്യമായ അനുവാദം വാങ്ങണം. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങൾക്ക് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനോ ശേഖരിക്കാനോ സാധ്യമല്ലെന്ന് പറയുന്നു. ഭിന്നശേഷിക്കാരായ വ്യക്തികളുടെയും കുട്ടികളുടെയും വ്യക്തിഗതമായ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കർശ്ശന നടപടികൾക്കാണ് നിയമത്തിന്റെ കരട് ഊന്നൽ നൽകുന്നത്. ആവശ്യമായ നിർദ്ദേശങ്ങൾ ലഭിച്ച ശേഷം രേഖ പുനഃപരിശോധിക്കുകയും കൂട്ടിച്ചേർക്കലുകളുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Post a Comment

Previous Post Next Post