ഉള്ളിയേരി: ഉള്ളിയേരി- അത്തോളി ബസ് യാത്രയിൽ ജനവരി 13ന് നഷ്ടപ്പെട്ട മൊടക്കല്ലൂർ സ്വദേശി കുണ്ടൂങ്ങര മിനിയുടെ ഒന്നേകാൽ ലക്ഷം രൂപ വില മതിക്കുന്ന സ്വർണ മാല തിരികെ ലഭിച്ചു. രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല വീണുകിട്ടിയ പൊയിലിൽ ഭാസ്ക്കരേട്ടൻ മിനിയുടെ വീട്ടിലെത്തി മിനിയെ തിരികെയേൽപ്പിച്ച് മാതൃകയായി. ഭാസ്ക്കരേട്ടനും കുടുംബത്തിനും നന്ദി അറിയിക്കാനും മിനി മറന്നില്ല.