Trending

ഉള്ളിയേരിയിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിച്ച് യുവാവിന് ഗുരുതര പരിക്ക്.

ഉള്ളിയേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ ഉള്ളിയേരി 19ാം മൈലിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിച്ച് യുവാവിന് ഗുരുതര പരിക്ക്. ഇന്നെലെ രാത്രി 10 മണിയോടെ പെട്രോൾ പമ്പിന് മുൻവശമാണ് അപകടം. അപകടത്തിൽ ഉള്ളിയേരി മൂത്തമ്മൻ കണ്ടി അർജുന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. 

500 മീറ്റർ ദൂരം സ്ഥിരം അപകട മേഖലയായ ഇവിടെ നാലു മാസത്തിനിടയിൽ നാലാമത്തെ അപകടമാണിത്. രണ്ടാഴ്ച മുൻപ് മീൻ കയറ്റി വന്ന ലോറി മാർബിൾ കടയിലേക്ക് ഇടിച്ച് കയറി തൊട്ടടുത്ത തെങ്ങിൻ്റെ തലാരം മുറിഞ്ഞ് നിലത്ത് വീണിരുന്നു. കൂടാതെ കണ്ണച്ച കണ്ടി മീത്തൽ ലതയെ അമിത വേഗത്തിലെത്തിയ കാറിടിച്ച് ഗുരുതര പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. മാസങ്ങൾക്ക് മുമ്പാണ് സ്വകാര്യ ക്ലിനിക്കിന് മുൻവശം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് അയ്യപ്പൻകണ്ടി ആദർശിന് ജീവൻ നഷ്ടമായത്. ഇവിടെ റോഡിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കണമെന്നും സ്പീഡ് ബ്രെയ്ക്കർ സ്ഥാപിക്കണമെന്നും നാട്ടുകാർ നിരന്തരമായി ആവശ്യം ഉന്നയിച്ചിരുന്നു.

Post a Comment

Previous Post Next Post