കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ ഡോക്ടറോട് ഷെയർ മാർക്കറ്റിൽ നിന്ന് അധികവരുമാനം നൽകാമെന്ന് കാണിച്ച് ഐസിഐസിഐ സെക്യൂരിറ്റി ബ്ളാക് സ്റ്റോൺ എന്ന ഓൺലൈൻ ഗ്രൂപ്പിൽ ചേർത്ത് പലതവണകളായി 20,50,000 രൂപ നിക്ഷേപിപ്പിച്ച് പണം തട്ടിയ രണ്ട് യുവാക്കൾ നടക്കാവ് പോലീസിന്റെ പിടിയിൽ.
കട്ടിപ്പാറ കൊടവൂർ സ്വദേശി തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് ഫാദിൽ (21), നരിക്കുനി വട്ടപ്പാറയിൽ അക്കംപറമ്പത്ത് വീട്ടിൽ മിസ്റ്റാൽ (21) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു