Trending

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്

തിരുവനന്തപുരം: പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവ് ഇറക്കി. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. പരീക്ഷ ക്രമക്കേട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളിൽ ഇൻവെജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനിമുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ പറയുന്നു.

Post a Comment

Previous Post Next Post