നന്മണ്ട: ജനുവരി ഒന്നു മുതൽ 31 വരെ നടക്കുന്ന ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി നന്മണ്ടയിൽ റോഡ് സുരക്ഷാ അവബോധ ക്ലാസ് സംഘടിപ്പിച്ചു. നന്മണ്ട സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്കുള്ള ക്ലാസ് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. പ്രതിഭ രവീന്ദ്രൻ നന്മണ്ട ഉദ്ഘാടനം ചെയ്തു.
സബ്.റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ഹാളിൽ വച്ച് നടന്ന ചടങ്ങ് നന്മണ്ട ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ശ്രീ.ദിനേശൻ എം.പി അധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് നന്മണ്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ.മനുരാജ്.കെ റോഡ് സുരക്ഷാ അവബോധ ക്ലാസ് നടത്തി. തുടർന്ന് വിട്രസ്റ്റ് കണ്ണാശുപത്രി ബാലുശ്ശേരിയുടെ നേതൃത്വത്തിൽ ഡ്രൈവർ മാർക്കുള്ള സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ മുഹാദ് യു.ടി. സ്വാഗതവും ഓട്ടോറിക്ഷ കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി ശ്രീ. ആർ സക്കറിയ നന്ദിയും രേഖപ്പെടുത്തി. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. രൂപേഷ് ഇ.എം, വി ട്രസ്റ്റ് കണ്ണാശുപത്രി ക്ലിനിക്ക് മാനേജർ ശ്രീ. അതുൽ മോഹൻ എന്നിവർ സംസാരിച്ചു
Tags:
LOCAL NEWS