Trending

ചാനൽ ചർച്ചയിലെ മുസ്‌ലിം വിരുദ്ധ പരാമർശം; മാപ്പ് പറഞ്ഞ് പി.സി ജോർജ്


തിരുവനന്തപുരം: മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പി.സി ജോർജ്. ഇന്ത്യയിലെ മുഴുവൻ മുസ്ലിംകളും തീവ്രവാദികളാണെന്ന പരാമർശം പിൻവലിക്കുന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വേദനിപ്പിച്ചതിൽ മുസ്‌ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പി.സി ജോർജ് പറഞ്ഞു.

'ജനം ടിവി' യിലെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെയായിരുന്നു പി.സി ജോർജിന്റെ വിദ്വേഷ പരാമർശം. മുസ്‌ലിംകളെല്ലാം തീവ്രവാദികളാണ്. തീവ്രവാദിയല്ലാത്ത ഒരു മുസ്‌ലിം പോലുമില്ല. മുസ്‌ലിമായി ജനിച്ചാൽ അവൻ തീവ്രവാദിയായിരിക്കും. ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ പാകിസ്ഥാനു വേണ്ടി കയ്യടിക്കുന്നവരാണ് മുസ്‌ലിംകൾ. ഇന്ത്യയോട് താത്പര്യമില്ലെങ്കിൽ പാകിസ്ഥാനിൽ പോടെ എന്നും ജോർജ് പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post