Trending

നരിക്കുനിയിലും സമീപ പ്രദേശങ്ങളിലും കാട്ടുപന്നി ആക്രമണം രൂക്ഷം; കർഷകർ ദുരിതത്തിൽ

നരിക്കുനി: നരിക്കുനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്യജീവികളുടെ ശല്യം രൂക്ഷം. കൃഷിമേഖല നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. കാട്ടുപന്നികളുടെയും മുള്ളൻ പന്നികളുടെയും ആക്രമണം രൂക്ഷമായതിനാൽ പറമ്പുകളിലും വയലുകളിലും കൃഷി ചെയ്യാൻ കഴിയാതെ കർഷകർ വലയുകയാണ്. മൂർഖൻകുണ്ട്, പാലങ്ങാട്, വരിങ്ങിലോറമല, കാവുംപൊയിൽ, പാറന്നൂർ മേഖലകളിലായി ഒട്ടേറെ കർഷകർക്കാണ് വിള നാശം ഉണ്ടായത്.

വന്യജീവികളെ തടയാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് പ്രധാനമായും ഉയരുന്ന പരാതി. പരാതികൾ ശക്തമായതോടെ പഞ്ചായത്തിന്റെ മൂന്ന് ഭാഗങ്ങളിലായി കർഷക കൂട്ടായ്മകൾ നടത്തി. തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഈ യോഗങ്ങളി‍ൽ കർഷകർ വിശദീകരിച്ചു. വിളനാശം നേരിട്ടവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല. നഷ്ടം വർധിക്കുന്നതിനാൽ കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും കർഷകർ പറഞ്ഞു.

Post a Comment

Previous Post Next Post