Trending

ഉള്ളിയേരിയിൽ തെരുവുനായുടെ അക്രമണം; രണ്ടുപേർക്ക് കടിയേറ്റു.


ഉള്ളിയേരി: ഉള്ളിയേരിയിൽ തെരുവ് നായയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ചാത്തഞ്ചേരി മീത്തൽ ഷൈജുവിൻ്റെ മകൾ അലോന (14), പൂക്കോടൻ ചാലിൽ മിനി (43) എന്നിവർക്കാണ് കടിയേറ്റത്. ഉള്ളിയേരി ബസ്സ് സ്റ്റാൻ്റിനടുത്ത് നിന്നും ആതകശ്ശേരി ക്ഷേത്രത്തിനടുത്തേയ്ക്ക് പോവുന്ന ഫുട്ട്പാത്തിൽ വെച്ചാണ് വാദ്യാർത്ഥിനിക്ക് കടിയേറ്റത്. ഇന്നലെ വൈകീട്ട് 5 മണിക്ക് സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോവുകയായിരുന്നു. ഇന്ന് രാവിലെ പൂക്കോട്ട്യേരി താഴെ വെച്ചുമാണ് മിനിയ്ക്ക് കടിയേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഉള്ളിയേരിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 25-ഓളം പേർക്കാണ് നായയുടെ കടിയേൽക്കുന്നത്. ഒരുമാസം മുമ്പ് ഉള്ളിയേരി അങ്ങാടിയിൽ 6-ഓളം പേരെയാണ് തെരുവുനായ ആക്രമിച്ചത്. പിന്നീട് 20 ദിവസങ്ങൾക്ക് ശേഷം മാമ്പൊയിലിലും കൂനഞ്ചേരിയിലും നായയുടെ കടിയേറ്റ് വിദ്യാർത്ഥിയടക്കം ഒട്ടെറെ പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അധികൃതർ ഉടൻ തന്നെ തെരുവ് നായയുടെ കാര്യത്തിൽ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post