Trending

താമരശ്ശേരി ഓടക്കുന്ന് അപകടം; ഗുരുതരാവസ്ഥയിലായിരുന്ന കാർ ഡ്രൈവർ മരിച്ചു


താമരശ്ശേരി: താമരശ്ശേരി ഓടക്കുന്ന് ഇന്നലെ രാത്രിയിലുണ്ടായ വാഹന അപകടത്തിൽ സാരമായി പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കാർ ഡ്രൈവർ മരിച്ചു. എലത്തൂർ സ്വദേശി മുഹമ്മദ് മസൂദ് (34) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്.

പരേതനായ എലത്തൂർ പടന്നയിൽ അബൂബക്കറിന്റെയും വാടിയിൽ സൂപ്പിക്കാ വീട്ടിൽ നജ്മയുടെയും മകനാണ്. ഭാര്യ: കോഴിക്കോടൻ വീട്ടിൽ ഫാത്തിമ ഹന്ന. (വലിയ പറമ്പത്ത് ബി.എം. അബ്ദുറഹിമാന്റെ (ഫസൽ) മകൾ). മകൻ: മുഹമ്മദ് ഹൂദ് അബൂബക്കർ. സഹോദരങ്ങൾ: മൊഹിയുദ്ദീൻ മക്തും (അബൂദാബി), മർഷിത.

Post a Comment

Previous Post Next Post