കണ്ണൂർ: പാനൂരിൽ നായയെ കണ്ട് ഭയന്നോടിയ നാലാംക്ലാസുകാരൻ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു. പാനൂർ തൂവക്കുന്ന് സ്വദേശി മുഹമ്മദ് ഫസൽ (9) ആണ് മരിച്ചത്. വൈകീട്ട് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. കാണാതായ ഫസലിനെ ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് സമീപത്തെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
ചേലക്കാട് മത്തത്ത് ഹൗസിൽ ഉസ്മാൻ്റെയും ഫൗസിയയുടെയും മകനാണ് മരിച്ച മുഹമ്മദ് ഫസൽ. തൂവക്കുന്ന് ഗവ.എൽപി സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.