Trending

വീര്യമ്പ്രം സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി


ഉണ്ണികുളം: വീര്യമ്പ്രം സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ഇന്നലെ (4.1.2024) വൈകീട്ട് മൂന്ന് മണിയോടെയാണ് നിബ്രാസ് എന്ന പതിനേഴുകാരനെ കാണാതായത്.

മഞ്ഞ ടീ ഷര്‍ട്ടും നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. അവസാനം കണ്ടത് ഇന്നലെ വൈകീട്ട് 4ന് നരിക്കുനി ബസ്സ്റ്റാന്‍ഡിന് സമീപമാണ്. കൈയ്യിലുണ്ടായിരുന്ന ഫോണ്‍ നരിക്കുനിയില്‍ വിറ്റ ശേഷമാണ് കാണാതായതെന്ന് ബന്ധു പറഞ്ഞു.

കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. +919526771175, +919562630849.

Post a Comment

Previous Post Next Post