Trending

ചേളന്നൂർ പഞ്ചായത്തിലെ വനിതകൾക്ക് ഓട്ടോറിക്ഷകളും, ടൂവീലറുകളും വിതരണം ചെയ്തു.


ചേളന്നൂർ: വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്വയം തൊഴിൽ കണ്ടെത്താൻ ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി നൽകി പഞ്ചായത്തിലെ അർഹരായ വീട്ടമ്മമാർക്ക് 5 ഷീ-ഓട്ടോറിക്ഷകളും, ഹോംഷോപ്പ് ഉൾപ്പെടെ തൊഴിൽ ചെയ്യുന്ന വനിതകൾക്കായി 8 ടൂവീലറുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് അദ്ധ്യക്ഷത വഹിച്ചു. 

ക്ഷേമകാര്യം സ്ഥിരം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.സുരേഷ് കുമാർ, പി.കെ കവിത, സി.പി നൗഷീർ, മെമ്പർ എൻ. രമേശൻ, വി.എം ചന്തുക്കുട്ടി, ടി. വൽസല, വി.എം ഷാനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.മനോജ് കുമാർ, വിഇഒ മാരായ പി. സിന്ധു, ജിജി പാദുവ, കനറ ബേങ്ക് മാനേജർ നിധിൻ.കെ, ബ്ലോസം മോട്ടേഴ്സ് ജനറൽ മനേജർ ഹരീഷ് കുമാർ, സെയിൽസ് മനേജർ നിധിൻ രാജ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post