നാദാപുരം: വളയം താനിമുക്കില്‍ യുവ സൈനികന്‍ വീട്ടില്‍ മരിച്ച നിലയില്‍. നെല്ലിയുള്ള പറമ്പത്ത് സനല്‍ (30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ സണ്‍സൈഡിലെ ഹുക്കില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.
അമ്മയും അനിയനുമാണ് സനലിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഇവരുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ വീട്ടിലേക്ക് ഓടിയെത്തിയത്. തുടര്‍ന്ന് വളയം പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.
മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീർഘകാലമായി അവധിയിലായിരുന്ന സനലിന് കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ജോലിക്ക് ഹാജരാകാൻ നിർദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ: നളിനി. സഹോദരന്‍: സനീഷ്.