ഉള്ളിയേരി: ബൈക്കിൽ ലിഫ്റ്റ് ചോദിച്ചുകയറി യാത്രയ്ക്കിടെ വാഹന ഉടമയെ ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപയുടെ ബൈക്ക് തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. ഉള്ളിയേരി മൊടക്കല്ലൂർ വടക്കേടത്ത് ഷിജിൻ ലാലിനെ (32) ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 29ന് രാത്രി 9ന് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ നിന്നാണു പ്രതി തലക്കുളത്തൂരിലേക്ക് ലിഫ്റ്റ് ചോദിച്ചത്. യാത്രയ്ക്കിടെ വെസ്റ്റ്ഹിൽ എത്തിയപ്പോൾ പ്രതി യുവാവിനെ ഭീഷണിപ്പെടുത്തി. ആളില്ലാത്ത സ്ഥലത്ത് വച്ച് ബൈക്കുമായി കടന്നുകളഞ്ഞു.
സി സി ടിവികൾ പരിശോധിച്ചതിൽ നിന്നും പ്രതി ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടയാളാണെന്നു പോലീസ് കണ്ടത്തി. തുടർന്ന് വടകര, കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അത്തോളിയിലെ രഹസ്യ കേന്ദ്രത്തിലുള്ളതായി വിവരം ലഭിച്ചത്.