നന്മണ്ട: നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി ഏകദിന പഠനക്യാമ്പും കുടുംബസംഗമവും സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടന കർമ്മം ബഹു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കൃഷ്ണവേണി മാണിക്കോത്ത് നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ പി ടി ജലീൽ മുഖ്യഭാഷണം നടത്തി. സി.കെ ഷജിൽ കുമാർ, എം.കെ ജഫ്ന, വിനായക് കൃഷ്ണ എന്നിവർ സംസാരിച്ചു.
വൈകീട്ട് നടന്ന കുടുംബ സംഗമം ബഹു.ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ ഇ.കെ രാജീവൻ ഉദ്ഘാടനം ചെയ്തു. എസ്പിസി ഓഫീസർ കെ.ഷിബു, പി സി ഷംസീർ, പി വി റിജുൽ, ഷിയ ഫമി എന്നിവർ സംസാരിച്ചു. തുടർന്ന് ഫ്രണ്ട്സ് ഓർക്കസ്ട്ര കോഴിക്കോട് അവതരിപ്പിച്ച ഗാനവിരുന്നും അരങ്ങേറി.
Tags:
LOCAL NEWS