കോഴിക്കോട്: ബേപ്പൂര്‍ ആമക്കോട്ട് വയല്‍ അംഗനവാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇന്നലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായെന്നാണ് പരാതി. തുടർന്ന് ഏഴ് കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയ കാരറ്റ് ഉപ്പേരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 22 കുട്ടികളാണ് അംഗനവാടിയില്‍ ഉള്ളത്. ഇതില്‍ ഏഴ് കുട്ടികള്‍ക്കാണ് ഇത്തരത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടത്.