വയനാട്: വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നടേരി മൂഴിക്കുമീത്തൽ കോട്ടോക്കുഴിയിൽ പ്രമോദ് (53), ഉള്ള്യേരി നാറാത്ത് ബിൻസി (34) എന്നിവരാണ് മരിച്ചത്.
റിസോർട്ട് കോമ്പൗണ്ടിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ജീവനക്കാരാണ് ആദ്യം കണ്ടത്. തിങ്കളാഴ്ച വൈകീട്ടാണ് ഇരുവരും റിസോർട്ടിലെത്തി മുറിയെടുത്തത്. വൈത്തിരി പൊലീസെത്തി നടപടികൾ സ്വീകരിച്ചുവരുന്നു. പ്രമോദ് വിവാഹിതനാണ്. ഭാര്യയും മക്കളുമുണ്ട്.