ചേളന്നൂർ: അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ പാലത്ത് യൂണിയൻ എ എൽ പി സ്കൂളിന്റെ 65-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും"തില്ലാന"2k25 പരിപാടിയുടെ ലോഗോ പ്രകാശനം പൂർവ്വ വിദ്യാർത്ഥയും എഴുത്തുകാരനുമായ ശ്രീ. ഇബ്രാഹിം പാലത്ത് നിർവഹിച്ചു. പ്രശസ്ത കലാകാരൻ ശ്രീ. വി.കെ രാജേഷ് മാസ്റ്ററാണ് ലോഗോ ഡിസൈൻ ചെയ്തത്.
വാർഡ് മെമ്പർ ശ്രീകല ചുഴലിപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മാനേജ്‍മെന്റ് പ്രതിനിധി ജബ്ബാർ.വി, എസ്എസ്ജി മെമ്പർ ആലിക്കുട്ടി, പിടിഎ പ്രസിഡന്റ് മിർഷാദ് മാസ്റ്റർ, ജിസ്ന ജിലീഷ്, മിഥുൻ, സൗദടീച്ചർ, എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. മുഹമ്മദ് സലീം മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ ദിവ്യ ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
EDUCATION