Trending

നാദാപുരത്ത് വിവാഹിതയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


കോഴിക്കോട്: നാദാപുരത്ത് യുവതിയെ വീട്ടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂണേരി സ്വദേശി ഫിദ ഫാത്തിമ (22) യെയാണ് വീടിൻ്റെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് പട്ടാണിയിലെ വീട്ടിൽ ഫിദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭർത്താവ് വടകര ഓർക്കാട്ടേരി വൈക്കിലിശ്ശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ വീട്ടിൽ നിന്നും സ്വന്തം വീടായ തൂണേരിയിലെത്തിയത്. ഒന്നര വർഷം മുൻപാണ് ഫിദ വിവാഹിതയായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Post a Comment

Previous Post Next Post