Trending

ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ച് കൊന്നു; അയൽവാസി അറസ്റ്റിൽ


കൊച്ചി: വടക്കൻ പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അയൽവാസി ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഇന്ന് വൈകിട്ടാണ് സംഭവം. പെരേപ്പാടം കാട്ടുപറമ്പിൽ വേണു, ഉഷ, വിനീഷ എന്നിവരാണ് മരിച്ചത്.

വേണുവിന്റെ മകൻ ജിതിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ അയൽവാസി ഋതു ജയനെ (28) പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നെങ്കിലും ഇവരെ ഉപദ്രവിച്ചില്ലെന്നാണ് വിവരം. വടക്കേക്കര പോലീസാണ് സ്‌ഥലത്തെത്തി പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുകയാണ്.

വ്യക്‌തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ മൂന്നുകേസുകളിൽ പ്രതിയാണ്. നോർത്ത് പറവൂർ പോലീസിന്റെ റൗഡി ലിസ്‌റ്റിൽ ഉൾപ്പെട്ട ആളുമാണ് പ്രതി ഋതുവെന്ന് മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്‌ണൻ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post