എളേറ്റിൽ: എളേറ്റിൽ വട്ടോളിയിലെ കടമുറിയിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സ്കൂൾ വിദ്യാർത്ഥികൾക്ക് വില്പന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് കൊടുവള്ളി പോലീസ് സബ് ഇൻസ്പെക്ടർ പി. അനൂബ്, എ.എസ്.ഐ. സപ്നേഷ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
കടയുടമയ്ക്കെതിരെ കോട്പ ആക്ട് പ്രകാരം പോലീസ് കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എളേറ്റിൽ വട്ടോളിയിൽ സ്ഥാപനം നടത്തുന്ന അബ്ദുൾ സലാം സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച വിവിധ ബ്രാൻഡുകളിലുള്ള 1200-ൽപ്പരം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.