Trending

ഗർഭിണിയായ പത്തൊൻപതുകാരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ


കൊല്ലം: കൊല്ലം കടയ്ക്കലിൽ പത്തൊൻപതുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതി (19) യെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുമാസം ഗർഭിണിയായ ശ്രുതി രണ്ട് മാസം മുമ്പാണ് വിവാഹിതയായത്. കടയ്ക്കലിലെ സ്വന്തം വീട്ടിലാണ് ഭർത്താവ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്.

ഞായറാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ശ്രുതിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഭർത്താവ് മാഹിൻ ആശുപത്രിയിൽ നിന്ന് ഒളിവിൽ പോയി. മയക്കുമരുന്ന് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് മാഹിൻ.

അതേസമയം സംഭവ സ്ഥലത്തെത്തി പൊലീസ് തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി പെൺകുട്ടിയുടെ മൃതദേഹം കൊണ്ടുപോകും. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post