Trending

കൊയിലാണ്ടിയിൽ യുവതി പുഴയിൽ ചാടി മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ മുത്താമ്പി പാലത്തില്‍ നിന്നും പുഴയില്‍ ചാടി യുവതി ജീവനൊടുക്കി. കൊയിലാണ്ടി പന്തലായിനി സ്വദേശനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ (36) ആണ് മരിച്ചത്.  മണമല്‍ പാച്ചിപ്പാലം മേനോക്കി വീട്ടില്‍ മണിയുടെയും സതിയുടെയും മകളാണ്. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.  

സ്‌കൂട്ടറിലെത്തിയ യുവതി സ്‌കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസും അഗ്‌നി രക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post