നന്മണ്ട: നന്മണ്ട ഹയർസെക്കൻ്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജനുവരി 25, 26 ദിവസങ്ങളിലായി നടന്നുവന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജിഎം യുപിഎസ് പൂനൂർ ചാമ്പ്യന്മാരായി. എസ്എംഎംഎ യുപിഎസ് ശിവപുരം റണ്ണറപ്പ് ട്രോഫിയും കരസ്ഥമാക്കി. രണ്ട് ദിവസങ്ങളിലായി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 20 സ്കൂളുകളിൽ നിന്നും ടീമുകൾ പങ്കെടുത്തു.
സമാപന ദിവസത്തിൽ ജേതാക്കൾക്കുള്ള ട്രോഫികൾ സ്കൂൾ ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ദിഖ് വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ജലീൽ പി.ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സതീഷ് ബാബു (ഹെഡ്മാസ്റ്റർ എസ്എംഎംഎ യുപിഎസ് ശിവപുരം), അബ്ദുൽ സലാം (ഹെഡ്മാസ്റ്റർ പൂനൂർ ജിഎം യുപിഎസ്), നന്മണ്ട ഹയർ സെക്കൻ്ററി സ്കൂൾ സീനിയർ അസിസ്റ്റൻ്റ് മുഹമ്മദ് റഫീക്ക് കെ.കെ, സ്റ്റാഫ് സെക്രട്ടറി ഷിബു .കെ എന്നിവർ സന്നിഹിതരായി.
Tags:
EDUCATION