നന്മണ്ട: ഇന്ത്യയുടെ മഹത്തായ പൈതൃകം നിലനിർത്തുന്നതിൽ ഇന്ത്യൻ ഭരണഘടന വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് നന്മണ്ട കാരക്കുന്നത്ത് വെച്ച് നടന്ന ഐഎസ്എം യുവ ജാഗ്രതാ സദസ്സ് അഭിപ്രായപ്പെട്ടു. ഒരു കാലത്ത് ഭരണഘടനാ തത്വങ്ങളെ എതിർത്തവർ ഇന്ത്യയുടെ ഭരണം കയ്യാളുന്ന സമകാലിക സാഹചര്യത്തിൽ ഭരണഘടനാ തത്വങ്ങളുടെ സംരക്ഷണം ഓരോ ഇന്ത്യക്കാരന്റെയും ബാധ്യതയാണ്. സമൂഹത്തിൻ്റെ ചാലക ശക്തിയായി പ്രവർത്തിക്കുന്ന യുവാക്കൾക്ക് ഇതിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. ഐഎസ്എം എലത്തൂർ ഈസ്റ്റ് മണ്ഡലം സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സ് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം ഷാജി ഉദ്ഘാടനം ചെയ്തു.
യുവത്വം അംബേദ്കറെ വായിക്കുന്നു എന്ന പ്രമേയത്തിൽ നടന്ന സദസിൽ ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.മുബശിർ പാലത്ത് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഷാഹിർ കുട്ടമ്പൂർ (മുസ്ലിം ലീഗ്), റാഷിദ് പുറായിൽ (യൂത്ത് കോൺഗ്രസ്), സി.കെ റജീഷ് നരിക്കുനി (ഐഎസ്എം), വി.അബ്ദുൽ ഹമീദ് മാസ്റ്റർ (കെഎൻഎം മർകസ്സുദഅവ), റബീഹ് പാലത്ത്, നസീഫ് പുന്നശ്ശേരി, റിഷാദ് കാക്കൂർ എന്നിവർ പ്രസംഗിച്ചു.
Tags:
LOCAL NEWS